Sunday, January 14, 2007

മഴ


വേനലിന്റെ അലര്‍ച്ചയായി,വിരഹബാഷ്‌പമായി ഭൂമിയെ സ്‌പര്‍ശിക്കുന്ന മഴ,എന്നുമെനിക്ക്‌ പ്രീയപെട്ടതായിരുന്നു.പുതുമഴയുടെ സ്‌പര്‍ശനമേറ്റ്‌ പുളകിതയാകുന്ന ഭൂമിയും അവളുടെ മാറില്‍ നിന്ന്‌ പുറപെടുന്ന പുതുമണ്ണിന്‍ ഗന്ധവും എനിക്ക്‌ ലഹരിയായിരുന്നു.എപ്പോഴൊ ഞാന്‍ പോലുമറിയാതെ മഴ എന്റെ കാമിനിയായി.ജീവിതത്തില്‍ ഇന്നുവരെ ഒരു പെണ്‍ കുട്ടിയോടും തോന്നിയിട്ടില്ലാത്ത വികാരം എനിക്കവളോട്‌ തോന്നി .അവളുടെ ഓരോ ഹ്യദയമിടിപ്പും ശ്വസനതാളവും ഞാന്‍ കേട്ടു,അനുഭവിച്ചു.വ്യക്തിതം അംഗീകരിക്കതെ അടിച്ചമര്‍ത്തുന്ന ഒരു കൂട്ടം ആളുകളുടെ ഇടയില്‍ വളര്‍ന്ന എനിക്ക്‌ അവളും അവളുടെ ഓര്‍മകളും ഒരാശ്വാസമായിരുന്നു.ദിവസങ്ങളോളം അലര്‍ത്‌ പെയ്യുന്ന അവളുമയി ഞാന്‍ സല്ലപിച്ചു.മൗനമായി.എന്റെ മസ്സിന്റെ നൊംബരങ്ങളും വേധനകളും അവളുമായി പങ്ക്‌ വെച്ചു.വിതുബലോടെ എന്നും അവള്‍ അത്‌ എറ്റു വാങ്ങിയിരുന്നു.
കാലത്തിന്റെ പടയോട്ടത്തില്‍ ഇടക്ക്‌ ഞാനവളുമായിട്ടകന്നു.വിഷാദ രോഗത്തിന്റെ വക്കിലെത്തി,അന്ധര്‍ മുഖനായി സ്വന്തം ചലനങ്ങളെ പോലും ഭയപ്പെട്ട്‌ കഴിഞ്ഞിരുന്ന എനിക്ക്‌ അവളുടെ തേങ്ങി കരഞ്ഞുള്ള വിളി കേള്‍ക്കാന്‍ കഴിഞ്ഞില്ല
പിന്നീട്‌ ഞാനവളുമായിട്ട്‌ കാണുന്നത്‌ ഏറെ കാലത്തിന്‌ ശേഷം ഒരു മഴക്കലത്ത്‌ എന്നെയും കൊണ്ട്‌ കൗസിലര്‍മാരുടെ അടുത്തേകുള്ള വീട്ടുകാരുടെ ഓട്ടത്തിനിടയിലാണ്‌.അന്ന്‌ അവള്‍ എന്നെ ഒരുപാട്‌ വിളിച്ചു.പക്ഷെ ഞാനവളോട്‌ മിണ്ടിയില്ല. അതവാ തകര്‍ന്നടിഞ്ഞ എന്റെ മാനസീകവസ്ത എന്നെ അതിനനുവദിച്ചില്ല.എന്നിരുന്നലും അവളുടെ വിഷാധം നിറഞ്ഞ മുഖമായ കാര്‍മേഘങ്ങള്‍ കറുപ്പും വെളുപ്പും ചായക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ചിത്രങ്ങളെ ആ യാത്രക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചു.കോരിച്ചൊരിയുന്ന മഴയത്തും നവ വധുവിനെ പോലെ നാണത്തോടെ നില്‍ക്കുന്ന നെല്‍പാടങ്ങളെ ശ്രദ്ധിച്ചു.പത്താം ക്ലാസിന്റെ വേനലവധി എനിക്ക്‌ ചികില്‍സയുടെ നാളുകളായിരുന്നു.എന്റെ സ്ക്കൂള്‍ ജീവിതത്തിന്റെ നിറവും ജീവനും തകര്‍ത്ത അസുകഖത്തിന്‌ വിരാമത്തിന്റെ നാളുകള്‍.തടവിലാക്കപെട്ടിരുന്ന എന്റെ വ്യക്തിത്വത്തെ പുറം ലോകത്തിന്റെ വെളിച്ചത്തിലേക്ക്‌ ആരൊക്കെയോ ചേര്‍ന്ന്‌ കൈ പിടിച്ചുയര്‍തിയ,ഞാന്‍ ആരെന്ന് തിരിച്ചരിഞ്ഞ നാളുകള്‍.
പുതുജന്മത്തിലേക്ക്‌ കാലെടുത്ത്‌ വെച്ച ഞാന്‍ അവളെ പാടെ മറന്നിരുന്നു.പക്ഷെ ഇന്നെലെ ഞാന്‍ സ്വകാര്യ നൊംബരങ്ങളുടെ നീര്‍കുമിളകളില്‍ പെട്ട്‌ അലയുബോള്‍,അവള്‍ എന്നെ വിളിച്ചു ആാശ്വസിപ്പിച്ചു.അപ്പോള്‍.....അപ്പോള്‍ മാത്രമാണ്‌ അവളുടെ മനസ്സില്‍ ഞാന്‍ എത്രത്തോളമുണ്ടെന്ന് എനിക്ക്‌ മനസ്സിലായത്‌.
(അടിച്ചമര്‍ത്തപ്പെടുന്ന വ്യക്തിത്തവുമായി വളരാന്‍ വിധിക്കപെട്ട കുട്ടികള്‍ക്കയി എന്റെ സമര്‍പ്പണം)

No comments: