നമ്മുടെ കഥാനായകന്‍(പേര് പറയാന്‍ നിര്‍വാഹമില്ല)കളികഴിഞ്ഞ് ക്ഷീണിച്ച് വന്ന് കിടക്കയിലേക്ക് വീണ് സ്ഥലകാല ബോധമില്ലാതെ ഒന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ് അടക്കിപ്പിടിച്ചുള്ള ഒരു സംസാരത്തിന്റെ സ്വരം കേട്ടത്.എന്തൊക്കെയോ കുശുകുശുക്കുന്നു.ശ്വാസം പോലും അടക്കിപിടിച്ച് 'കെടന്ന്' സംസാരം ശ്രദ്ധിച്ചു.അച്ഛനും അമ്മയും'പുള്ളിയെ' കുറിച്ച് രഹസ്യം പറയുകയണ്.അമ്മ :"മോന്‍ വളര്‍ന്ന് വര്‌ല്യെ അവന് വല്ല പ്രേമോ മറ്റോ ഉണ്ടാവാവൊ?ഒര് പേടി"അച്ഛന്‍:"ഏയ് അവനങ്ങനൊന്നുമില്ല അവന്‍ നമ്മുടെ മോനല്ലെ"അമ്മ :"പണ്ടത്തെ കാലമൊന്നുമല്ല പിള്ളേരുടെ മനസ്സ് ഏതാ എന്താ എന്നൊന്നും പറയാന്‍ പറ്റുകേല"അച്ഛന്‍:"അതല്ലടി കൊറച്ചൂസം മുംബ് വരെ ഇനിക്കും ഈ സംശയോണ്ടായിരുന്നു.അതോണ്ട് ഞാന്‍ നമ്മടെ കടേ നിക്കണ ബിനിയോട്(യഥര്‍ത്തപേരല്ല)ഈ വക കാര്യങ്ങളൊന്ന് ചോദിച്ചറിയാന്‍ പറഞ്ഞിരുന്നു.അവളാകുംബോ സമപ്രായക്കാരല്ലെ.കൂടിയാ നാലൊ അഞ്ജൊ വയസിന്റെ വ്യത്യാസല്ലെ കാണു.തഞ്ജത്തിന് നിന്ന് കാര്യങ്ങള് ചോദിച്ച് മസ്സിലാക്കികൊള്ളും.അവനിതുവരെ ഈ വക കാര്യങ്ങളൊന്നും പറഞ്ഞതായി അവള് പറഞ്ഞിട്ടില്ല.നീ സമാധാനമായിട്ടിരിക്ക്".
'ക്‍ണിങ്ങ്'.അപ്പോ മാത്രമാണ് നമ്മുടെ കഥാനായകന് സ്ക്കൂളില്‍ കൊച്ച് കൊച്ച് പ്രേമങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞ് അടുത്ത് കൂടാന്‍ ശ്രമിച്ച ചേച്ചിയുടെ തനിനിറം മനസ്സിലായത്.കാരണവന്‍മാര്‍ ചെയ്ത പുണ്യം കൊണ്ട് ഈ പുള്ളികാരന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല
Subscribe to:
Post Comments (Atom)
No comments:
Post a Comment