Wednesday, January 31, 2007

ഞാന്‍ കേട്ട കഥ

ഒരിക്കെ ഒരു പോകറ്റടികാരന്‍ ഗിന്നസ്സ്‌ ബുക്കിന്‌ കത്തെഴുതി."ഞാന്‍ ലോകത്തിലെ ഏറ്റവും വലിയ പോകറ്റടികാരന്‍.എന്റെ പേര്‌ ഗിന്നസ്സ്‌ ബുക്കില്‍ ചേര്‍കണം".ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.കത്ത്‌ കിട്ടിയ ഗിന്നസ്സ്‌ ബുക്ക്‌ അധികൃധര്‍ തിരിച്ച്‌ കത്തെഴുതി."ഇതേ കാര്യം പറഞ്ഞ്‌ മറ്റൊരു സ്‌ത്രീയും ഞങ്ങള്‍ക്ക്‌ കത്തെഴുതിയിട്ടുണ്ട്‌.അതുകൊണ്ട്‌ ഒരു മത്സരം നടത്തിയിട്ട്‌ വിജയ്ക്കുന്ന ആളെ മാത്രമെ ഞങ്ങള്‍ക്ക്‌ അംഗീകരിക്കാന്‍ പറ്റൂ".അങ്ങനെ മത്സര ദിവസം വന്നു.ആള്‍ കൂട്ടം നിറഞ്ഞ ഒരു മൈദാനത്ത്‌ നിന്ന് പോകറ്റടിക്കണം.ആദ്യം പോകറ്റടിച്ച്‌ തിരിച്ചെത്തുന്ന ആളാണ്‌ വിജയ്‌.നമ്മുടെ കഥാനായകനും കഥാനായികയും കറങ്ങിതിരിഞ്ഞ്‌ അവസാനം കഥനായകന്‍ കൈയ്യിട്ടത്‌ കഥാനായിയുടെ ബാഗിലും,കഥാനായിക കൈയ്യിട്ടത്‌ കഥാനായകന്റെ പോകറ്റിലും.കഥ ഇങ്ങനെ റൂട്ട്‌ മാറിയപ്പൊ ഗിന്നസ്സ്‌ ബുക്കിന്റെ അധികൃധര്‍ ഒരു ഐഡിയ പറഞ്ഞു."നിങ്ങള്‍ തമ്മില്‍ വിവാഹം കഴിക്ക്‌.നിങ്ങളുടെ കുട്ടിയെ നമുക്ക്‌ ലോകത്തിലെ ഏറ്റവും വലിയ പോക്കറ്റടിക്കാരനാക്കാംഅങ്ങനെ വിവാഹോം നടന്നു കുട്ടീം ജനിച്ചു.പക്ഷെ തല്ലികൊന്നലും കുട്ടി വലത്തേ കൈ തുറക്കില്ല.ഡോക്ടര്‍മാര്‍ പടിച്ച പണി പതിനെട്ടും നോക്കി.കുട്ടി കൈ തുറക്കുന്നില്ല.വന്ന് വന്ന് 'പിള്ളേടെ തള്ളക്ക്‌'നൊസ്സ്‌ പോലെ ആയി.ചുരിക്കി പറഞ്ഞാ രണ്ടു പേരും കറങ്ങിതിരിഞ്ഞ്‌ ഒരു സൈക്യാട്ടിസ്റ്റിന്റെ അടുതെത്തി.രണ്ടു പുള്ളങ്ങളുടേം ഹിസ്‌റ്ററി മൊത്തം കേട്ട പുള്ളി കുട്ടിയുടെ മുന്നില്‍ ഒരു സ്വര്‍ണമാലയെടുത്ത്‌ അങ്ങോട്ടും ഇങ്ങോട്ടും അട്ടാന്‍ തുടങ്ങി.കുട്ടി മാലേ തന്നെ കുറേ നേരം നോക്കി കിടന്നു. എന്നിട്ട്‌ ചാടി ഒരു പിടുത്തമാണ്‌.മാല പിടിക്കാന്‍ കുട്ടി കൈ തുറന്നപ്പൊ കൈയ്യിന്ന് എന്തോ വീണു.നോക്കിയപ്പൊ പ്രസവമെടുക്കാന്‍ വന്ന സിസ്റ്ററുടെ മോതിരം

Tuesday, January 23, 2007

വാക്യത്തില്‍ പ്രയോഗിക്കുക

1)കാട്ടാന
:-നാലാളുകൂടെ തല്ലന്‍ വന്നാ ഞാനെന്ത്‌ 'കാട്ടാന.

2)പൊട്ടിച്ചിരിക്കുന്നു
:- ഞാനിന്നെലെ വാങ്ങിയ പേകറ്റാരൊ 'പൊട്ടിച്ചിരിക്കുന്നു.

3)പ്രതികരണം
:-വാദി ഭാഗം വക്കീലിനെ 'പ്രതി-കരണത്തടിച്ചു'.
4)ഇനിമേല്‍
:-കൈയ്യും കാലും കഴുകിയിട്ടവന്‍ 'ഇനിമേല്‍'കഴുകാമെന്ന് തീരുമാനിച്ചു.

Sunday, January 14, 2007

മഴ


വേനലിന്റെ അലര്‍ച്ചയായി,വിരഹബാഷ്‌പമായി ഭൂമിയെ സ്‌പര്‍ശിക്കുന്ന മഴ,എന്നുമെനിക്ക്‌ പ്രീയപെട്ടതായിരുന്നു.പുതുമഴയുടെ സ്‌പര്‍ശനമേറ്റ്‌ പുളകിതയാകുന്ന ഭൂമിയും അവളുടെ മാറില്‍ നിന്ന്‌ പുറപെടുന്ന പുതുമണ്ണിന്‍ ഗന്ധവും എനിക്ക്‌ ലഹരിയായിരുന്നു.എപ്പോഴൊ ഞാന്‍ പോലുമറിയാതെ മഴ എന്റെ കാമിനിയായി.ജീവിതത്തില്‍ ഇന്നുവരെ ഒരു പെണ്‍ കുട്ടിയോടും തോന്നിയിട്ടില്ലാത്ത വികാരം എനിക്കവളോട്‌ തോന്നി .അവളുടെ ഓരോ ഹ്യദയമിടിപ്പും ശ്വസനതാളവും ഞാന്‍ കേട്ടു,അനുഭവിച്ചു.വ്യക്തിതം അംഗീകരിക്കതെ അടിച്ചമര്‍ത്തുന്ന ഒരു കൂട്ടം ആളുകളുടെ ഇടയില്‍ വളര്‍ന്ന എനിക്ക്‌ അവളും അവളുടെ ഓര്‍മകളും ഒരാശ്വാസമായിരുന്നു.ദിവസങ്ങളോളം അലര്‍ത്‌ പെയ്യുന്ന അവളുമയി ഞാന്‍ സല്ലപിച്ചു.മൗനമായി.എന്റെ മസ്സിന്റെ നൊംബരങ്ങളും വേധനകളും അവളുമായി പങ്ക്‌ വെച്ചു.വിതുബലോടെ എന്നും അവള്‍ അത്‌ എറ്റു വാങ്ങിയിരുന്നു.
കാലത്തിന്റെ പടയോട്ടത്തില്‍ ഇടക്ക്‌ ഞാനവളുമായിട്ടകന്നു.വിഷാദ രോഗത്തിന്റെ വക്കിലെത്തി,അന്ധര്‍ മുഖനായി സ്വന്തം ചലനങ്ങളെ പോലും ഭയപ്പെട്ട്‌ കഴിഞ്ഞിരുന്ന എനിക്ക്‌ അവളുടെ തേങ്ങി കരഞ്ഞുള്ള വിളി കേള്‍ക്കാന്‍ കഴിഞ്ഞില്ല
പിന്നീട്‌ ഞാനവളുമായിട്ട്‌ കാണുന്നത്‌ ഏറെ കാലത്തിന്‌ ശേഷം ഒരു മഴക്കലത്ത്‌ എന്നെയും കൊണ്ട്‌ കൗസിലര്‍മാരുടെ അടുത്തേകുള്ള വീട്ടുകാരുടെ ഓട്ടത്തിനിടയിലാണ്‌.അന്ന്‌ അവള്‍ എന്നെ ഒരുപാട്‌ വിളിച്ചു.പക്ഷെ ഞാനവളോട്‌ മിണ്ടിയില്ല. അതവാ തകര്‍ന്നടിഞ്ഞ എന്റെ മാനസീകവസ്ത എന്നെ അതിനനുവദിച്ചില്ല.എന്നിരുന്നലും അവളുടെ വിഷാധം നിറഞ്ഞ മുഖമായ കാര്‍മേഘങ്ങള്‍ കറുപ്പും വെളുപ്പും ചായക്കൂട്ടുകള്‍ ചാലിച്ചെഴുതിയ ചിത്രങ്ങളെ ആ യാത്രക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചു.കോരിച്ചൊരിയുന്ന മഴയത്തും നവ വധുവിനെ പോലെ നാണത്തോടെ നില്‍ക്കുന്ന നെല്‍പാടങ്ങളെ ശ്രദ്ധിച്ചു.പത്താം ക്ലാസിന്റെ വേനലവധി എനിക്ക്‌ ചികില്‍സയുടെ നാളുകളായിരുന്നു.എന്റെ സ്ക്കൂള്‍ ജീവിതത്തിന്റെ നിറവും ജീവനും തകര്‍ത്ത അസുകഖത്തിന്‌ വിരാമത്തിന്റെ നാളുകള്‍.തടവിലാക്കപെട്ടിരുന്ന എന്റെ വ്യക്തിത്വത്തെ പുറം ലോകത്തിന്റെ വെളിച്ചത്തിലേക്ക്‌ ആരൊക്കെയോ ചേര്‍ന്ന്‌ കൈ പിടിച്ചുയര്‍തിയ,ഞാന്‍ ആരെന്ന് തിരിച്ചരിഞ്ഞ നാളുകള്‍.
പുതുജന്മത്തിലേക്ക്‌ കാലെടുത്ത്‌ വെച്ച ഞാന്‍ അവളെ പാടെ മറന്നിരുന്നു.പക്ഷെ ഇന്നെലെ ഞാന്‍ സ്വകാര്യ നൊംബരങ്ങളുടെ നീര്‍കുമിളകളില്‍ പെട്ട്‌ അലയുബോള്‍,അവള്‍ എന്നെ വിളിച്ചു ആാശ്വസിപ്പിച്ചു.അപ്പോള്‍.....അപ്പോള്‍ മാത്രമാണ്‌ അവളുടെ മനസ്സില്‍ ഞാന്‍ എത്രത്തോളമുണ്ടെന്ന് എനിക്ക്‌ മനസ്സിലായത്‌.
(അടിച്ചമര്‍ത്തപ്പെടുന്ന വ്യക്തിത്തവുമായി വളരാന്‍ വിധിക്കപെട്ട കുട്ടികള്‍ക്കയി എന്റെ സമര്‍പ്പണം)

ബിരിയാണി

ഒന്ന്‌സ്‌കൂളില്‍ സ്‌റ്റേറ്റ്‌ യൂത്ത്‌ഫെസ്റ്റിവല്‍ പൊടിപൊടിക്കുന്ന സമയം.പിള്ളേരെല്ലാം കിട്ടിയതാപ്പ്‌ ശരിക്ക്‌ മുതലാക്കാന്‍ ശ്രമിക്കുന്നുണ്ട്‌.യൂണിഫോമിന്റെ കടിഞ്ഞാണുള്ളത്‌ കൊണ്ട്‌ മുഴുവനുമങ്ങോട്ട്‌ പറ്റുന്നില്ല.S-TV ന്യൂസ്‌ ചാനലിന്റെ ഷെഡ്യൂളിങ്ങ്‌ സോഫ്റ്റ്‌വയര്‍ ഓപ്രേറ്ററായി കയറിയ കൊണ്ട്‌ നമ്മള്‍ യൂണിഫോമില്‍ നിന്ന് രക്ഷപെട്ടു.അങ്ങനെ രണ്ടു ദിവസം അടിച്ച്‌ പൊളിച്ച്‌(പഞ്ചാരയടിച്ച്‌) സ്‌കൂളില്‍ ചെന്നപ്പൊ ദാാാാ............ വരുന്നു ബിരിയാണി.രണ്ട്‌രണ്ട്‌ ദിവസം നിലം തൊടാതെ ഓടിയതിന്റെ ക്ഷീണത്തില്‍ ആടി ആടി ക്ലാസില്‍ എത്തിയപ്പോള്‍ ക്ലാസില്‍ നിന്ന് ഒരു കൂട്ട ചിരി.ചിരി എന്ന് 'വെര്‍തേ'പറഞ്ഞാ പോര ഒര്‌ ഒന്ന് ഒന്നര സാധനം.ചോദിച്ച്‌ പിടിച്ച്‌ വന്നപ്പോഴാണ്‌ കാര്യം മനസ്സിലായത്‌.യൂത്ത്‌ഫെസ്റ്റിവല്‍ പ്രമാണിച്ച്‌ അറുപിശുക്കനായ നമ്മുടെ ഒരു ക്ലാസ്‌മേറ്റ്‌ കൂട്ടുകാര്‍ക്ക്‌ 'ചെലവ്‌'ചെയ്‌തു.'ചെലവ്‌'ചെയ്തുന്ന് പറഞ്ഞാാ.....,പിടിച്ച്‌ കൊണ്ട്‌ പോയി 'ചെലവ്‌'ചെയ്യിപ്പിച്ചു.കൂടെ ചെന്ന എല്ലാവര്‍കും ഒാരോ ബിരിയാാാാാാാണീ."ഓസിന്‌ കിട്ടിയതാ ആസിടായാലും കുടിക്കാ" എന്ന ലെവലില്‍ സകല എണ്ണവും അടിച്ച്‌ കേറ്റി.മൂന്ന്തിന്ന് കഴിഞ്ഞപ്പൊ തന്നെ ഒരുത്തന്‌ എന്തൊ ഒര്‌ പന്തികേട്‌ തോന്നി.ഓന്‍ പത്ക്കെ ബസ്സ്‌ കേറി വീട്ടിപോയി.കൊറച്ച്‌ കഴിഞ്ഞപ്പൊ വേരൊരുത്തന്റെ വയറും "ഇങ്കുലാബ്‌ സിന്ദാബാദ്‌"വിളിച്ച്‌ തൊടങ്ങി.ഓന്‍ സ്കൂളില്‍ തന്നെ കാര്യം സാധിച്ചു.കൂടെ ചെന്നവരെല്ലാം വയരും പൊത്തി നെട്ടോട്ടമോടിയിട്ടും നമ്മുടെ കഥാനായകന്‌ മാത്രം ഒരെളക്കവുമില്ല.പതിയെ രങ്കം ശാന്തമായി.അതു വരെ 'കുന്ന് കുലുങ്ങിയാലും കുഞ്ഞാത്ത്‌ കുലുങ്ങൂലാ' എന്ന മട്ടില്‍ നിന്നിരുന്ന കഥാനായകന്റെ മുഖത്തേക്ക്‌ കൂട്ടുകാരന്‍ ഒന്ന് നോക്കിയപ്പൊ എന്തൊ ഒരു ഭാവമാറ്റംകഥാനായകന്‍:എടാ നമ്മുക്കൊന്ന് എന്റെ വീട്‌ വരെ ഒന്ന് പോണം നീ ഒന്ന് സൈകളെട്ക്ക്‌കൂടെചെന്നോന്‍:നിന്റെ വീട്ടീകല്ലെ നീ ഇട്ക്ക്‌കഥാനായകന്‍:തമാശകളിക്കല്ലെ നീ എട്ക്ക്‌കുടെ ചെന്നോന്‌ കാര്യം മനസ്സിലായി.കൂടെചെന്നോന്‍:മോനെ സോഡ വേണോ?കഥാനായകന്‍:കൂവും(വേണ്ട)കൂടെചെന്നോന്‍:സര്‍ബത്ത്‌ വേണൊ?കഥാനായകന്‍:കൂവും(വേണ്ട).നീ വേഗം സൈകളെടുക്കുന്നുണ്ടോ?അങ്ങനെ കഥാ നായകനേയും പിന്നിലിരുത്തി കൂടെ ചെന്നോന്‍ സൈകിള്‍ ചവിട്ടാന്‍ തുടങ്ങി(ആയമ്പോലെ).പകുതി വെച്ച്‌ നിര്‍ത്തിച്ച്‌ കഥാനായകന്‍ ചവിട്ടാന്‍ തുടങ്ങി.ചവിട്ടി എന്ന് പറയുന്നതിനേകാല്‍ളും നല്ലത്‌ നിലം തൊടാതെ പറന്നു എന്ന് പറയുന്നതാണ്‌.ഒര്‌ കയറ്റമെത്തിയപ്പോള്‍ എന്തൊക്കയോ അബശബ്ധങ്ങള്‍ കേള്‍കുന്നു.കൂടെചെന്നോന്‍ കാര്യമ്ന്തെന്ന് അതോടെ ഒറപ്പിച്ചു.വീട്ടിലെത്തിയ അവന്‍ സൈകള്‍ നിലത്തിട്ട്‌ പിന്നപോറത്തേ കൊരോട്ടമാണ്‌.മറ്റോന്‍ അറിയാതെ പാടിപ്പോയി 'അറബികാടലിളകിവരുന്നുണ്ടേ'-സവാദ്‌

ഒരു ചോട്ടാ സംശയം

നമ്മുടെ കഥാനായകന്‍(പേര്‌ പറയാന്‍ നിര്‍വാഹമില്ല)കളികഴിഞ്ഞ്‌ ക്ഷീണിച്ച്‌ വന്ന് കിടക്കയിലേക്ക്‌ വീണ്‌ സ്ഥലകാല ബോധമില്ലാതെ ഒന്നുറങ്ങാന്‍ തുടങ്ങിയപ്പോഴാണ്‌ അടക്കിപ്പിടിച്ചുള്ള ഒരു സംസാരത്തിന്റെ സ്വരം കേട്ടത്‌.എന്തൊക്കെയോ കുശുകുശുക്കുന്നു.ശ്വാസം പോലും അടക്കിപിടിച്ച്‌ 'കെടന്ന്' സംസാരം ശ്രദ്ധിച്ചു.അച്ഛനും അമ്മയും'പുള്ളിയെ' കുറിച്ച്‌ രഹസ്യം പറയുകയണ്‌.അമ്മ :"മോന്‍ വളര്‍ന്ന് വര്‌ല്യെ അവന്‌ വല്ല പ്രേമോ മറ്റോ ഉണ്ടാവാവൊ?ഒര്‌ പേടി"അച്ഛന്‍:"ഏയ്‌ അവനങ്ങനൊന്നുമില്ല അവന്‍ നമ്മുടെ മോനല്ലെ"അമ്മ :"പണ്ടത്തെ കാലമൊന്നുമല്ല പിള്ളേരുടെ മനസ്സ്‌ ഏതാ എന്താ എന്നൊന്നും പറയാന്‍ പറ്റുകേല"അച്ഛന്‍:"അതല്ലടി കൊറച്ചൂസം മുംബ്‌ വരെ ഇനിക്കും ഈ സംശയോണ്ടായിരുന്നു.അതോണ്ട്‌ ഞാന്‍ നമ്മടെ കടേ നിക്കണ ബിനിയോട്‌(യഥര്‍ത്തപേരല്ല)ഈ വക കാര്യങ്ങളൊന്ന് ചോദിച്ചറിയാന്‍ പറഞ്ഞിരുന്നു.അവളാകുംബോ സമപ്രായക്കാരല്ലെ.കൂടിയാ നാലൊ അഞ്ജൊ വയസിന്റെ വ്യത്യാസല്ലെ കാണു.തഞ്ജത്തിന്‌ നിന്ന് കാര്യങ്ങള്‌ ചോദിച്ച്‌ മസ്സിലാക്കികൊള്ളും.അവനിതുവരെ ഈ വക കാര്യങ്ങളൊന്നും പറഞ്ഞതായി അവള്‌ പറഞ്ഞിട്ടില്ല.നീ സമാധാനമായിട്ടിരിക്ക്‌".
'ക്‍ണിങ്ങ്‌'.അപ്പോ മാത്രമാണ്‌ നമ്മുടെ കഥാനായകന്‌ സ്ക്കൂളില്‍ കൊച്ച്‌ കൊച്ച്‌ പ്രേമങ്ങളുണ്ടായിരുന്നെന്ന് പറഞ്ഞ്‌ അടുത്ത്‌ കൂടാന്‍ ശ്രമിച്ച ചേച്ചിയുടെ തനിനിറം മനസ്സിലായത്‌.കാരണവന്‍മാര്‍ ചെയ്ത പുണ്യം കൊണ്ട്‌ ഈ പുള്ളികാരന്‍ ഒന്നും തുറന്ന് പറഞ്ഞിരുന്നില്ല

കുനിച്ച്‌ നിര്‍ത്തി ഒരു കുര്‍ബാന!

ഇന്ന് സാധാരണ വിട്ട്‌ അല്‍പം സൗമ്യമായാണ്‌ അകൗണ്ടന്‍സി ടീച്ചര്‍ ക്ലാസീ കേറിയത്‌.പക്ഷെ ക്ലാസ്‌ ലീഡര്‍ പിള്ളേര്‍കിട്ട്‌ പാരവെച്ചു.ഈ പുള്ളികാരി ചെന്ന് ടീച്ചര്‍ മറന്ന് കെടുന്നിരുന്ന കൊസ്റ്റിന്‍ പേപര്‍ ഏന്‍സര്‍ ചെയ്യാന്‍ പറഞ്ഞ കാര്യം അങ്ങട്ടോര്‍മിപ്പിച്ചു.ടീച്ചര്‍ ചോദിച്ച്‌ പിടിച്ച്‌ വന്നപോ ക്ലാസിലെ മുക്കാലെണ്ണവും (ആമ്പിള്ളേര്‌) പറഞ്ഞ കാര്യം ചെയ്തിട്ടില്ല.ഉറഞ്ഞ്‌ തുള്ളിയ ടീച്ചര്‍ പതിവിന്‌ വിപരീതമയി ഒരു കലാപരിപാടികള്‍ നടത്തി.സകലമാന പിള്ളേര്‍ക്കും,ചെവിക്ക്‌ പിടിച്ച്‌ വലിച്ച്‌ 'കുനിച്ച്‌ നിര്‍ത്തി പുറത്തോരോ കുര്‍ബാന'.പൊറോം തടവി വന്നിരുന്നവരിലാരോ ഒരുത്തന്‍ പറയുന്നത്‌ കേട്ടു "ടീച്ചര്‍ടെ ഏതോ ഒരു ബന്ധു പോലീസിലുണ്ടെന്നാ തോന്നണെ!"

ഹാാ‍ഛീീ‍ീ‍ീ‍

ഞാന്‍ രണ്ടിലൊ മൂനിലൊ പഠിക്കുന്ന സമയം.സയന്‍സ്‌ പിരിടാണ്‌ സന്ദര്‍ഭം.ടീച്ചര്‍ ബയോളജിയോ മറ്റൊ കാര്യമായി ക്ലാസ്സ്‌ എടുത്ത്‌ കൊണ്ടിരിക്കുന്നു.നിഷബ്ദമയ ക്ലാസ്സ്‌. ടീച്ചറും കുട്ടികളും പാഠത്തില്‍ മൂഴുകിയിരിക്കുകയാണ്‌.ഒരു സൂചി നിലത്ത്‌ വീണാല്‍ പോലും കേള്‍ക്കാം.സംഭവങ്ങള്‍ ഇങ്ങനെ നടക്കുന്ന സമയത്ത്‌ ഞാന്‍ നോകുമ്പോള്‍ നമ്മുടെ ഒരു സുഹൃത്തിരുന്ന്‌ ഞെളിപിരികൊള്ളുന്നു.കാര്യമെന്വേക്ഷിച്ചപ്പോള്‍ പുള്ളിക്കാരന്‍ തുമ്മാന്‍ മുട്ടി നില്‍കുകയാണ്‌.കുറച്ച്‌ നേരമായി പുള്ളികാരന്‍ തുമ്മലടക്കാന്‍ കസ്രത്ത്‌ തുടങ്ങിയിട്ട്‌.അധിക നേരമതിനി പിടിച്ച്‌ നിര്‍ത്തനും കഴിയില്ല.ങ്യ്യാാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ഛീീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍.സകല കണ്‍ട്രോളും വിട്ട്‌ എട്ട്‌ ദിക്കും പൊട്ടുമാര്‍ പുള്ളി ഒന്ന്‌ തുമ്മി.വെടി പൊട്ടിച്ചത്‌ പോലുള്ള തുമ്മല്‌ കേട്ട്‌ ടീച്ചറടക്കമുള്ളവരെല്ലം സകലമാന നിയന്ത്രണവും വിട്ട്‌ ചിരി തുടങ്ങി.ക്ലാസ്‌ ആകെ ബഹളമയം.ഇന്ന്‌ ഈ സംഭവം ആലോചിക്കുമ്പോള്‍ മനസ്സിലൂടെ കടന്ന്‌ പോകുന്നത്‌ കലാഭവന്‍ മണിയുടെ ചിരിയാണ്‌.

ആക്രാന്തം

ഒരു ഫ്രീപിരിടിലായിരുന്നു സംഭവം നടന്നത്‌.ഞാനും എന്റെ ഒരു സുഹൃത്ത്‌ വായനോകിയും കൂടി(IX-Fലെ) മറ്റ്‌ പിള്ളേരുമായി'നൊണയും' 'പൊങ്ങച്ചവുമൊക്കെ ചേര്‍ത്ത്‌ വെടി പറഞ്ഞിക്കുന്ന സമയം.പെട്ടെന്ന് ക്ലാസില്‍ ആകെ ഒരു ബഹളം.ആബിള്ളേരെല്ലം ജനലിനെന്റെ അടുത്തേക്ക്‌ ഓടുന്നുണ്ട്‌ പെബിള്ളേരെല്ലം വാതിലിനടുത്ത്‌ ചെന്ന് എത്തി നോകുന്നുണ്ട്‌ എന്താണ്ണെന്ന് മനസ്സിലാകുന്നില്ല.എന്റെ അടുത്തിരുന്ന 'വായനോകി സുഹൃത്തി'നേയും കാണാനില്ല.പുറത്ത്‌ എന്ത്‌ 'കാണാ കാഴ്ച്‌യാണ്‌' അപ്പുറത്ത്‌ നടക്കുന്നതെന്ന് മന്‍സ്സിലാകുന്നുമില്ല.ഒരു വിധം ഞാന്‍ തിരക്കിനുള്ളില്ല് നിന്ന് സുഹൃത്തിനെ കണ്ടുപിടിച്ചു.(അവനും ജനലിന്റെ അടുത്ത്‌ തന്നെ ഉണ്ടായിരുന്നു ഗ്രഹണി പിടിച്ച പിള്ളേര്‌ ചക്കക്കൂട്ടാന്‍ കണ്ട പോലെ).ക്ലാസിലെ ബഹളത്തെ മറി കടക്കാന്‍ സര്‍വ ശക്ക്തിയുമെടുത്ത്‌ ഞാന്‍ ചോദിച്ചു "എന്താടേ?"സുഹൃത്ത്‌:"എടാ ലവള്‌"ഞാന്‍ :"ഏത്‌-ലവള്‌?"സുഹൃത്ത്‌:"എടാ ലവള്‌ ടിനി"(യഥാര്‍ത്ത പേരല്ല)അപ്പൊ മാത്രമാണ്‌ എന്റെ തലയിലെ ബള്‍ബ്‌ കത്തിയത്‌.ക്ലാസിലെ സകലമാന വയിനോകികളുടെയും ആരാധനാ കഥാപത്രത്തെ കണാന്‍ ഞാനും ഒന്നേന്തി വലിഞ്ഞ്‌ നോക്കി.നേരെ ഓപോസിറ്റുള്ള യു.പി സെക്ഷനിലൂടെ നടന്ന് പോകുന്ന മഞ്ഞ ചുരിദാറിട്ട അവ്യക്ത്തമായ പെണ്‍ രൂപം."-പക്ഷെ സുന്ദരിയാന്‍ണെന്നുള്ളത്‌ സത്യം-".ആ കുട്ടിയുടെ ഭംഗിയെകാളേറെ എന്റെ മന്‍സ്സിലൂടെ കടന്ന് പോയത്‌ ഇത്ര അകലെ കൂടെ പോയിട്ടും ആളെ മനസ്സിലക്കിയ വായനോക്കിയുടെ വായനോട്ടത്തിന്റെ കടുപ്പമാണ്‌.-സവാദ്‌.കെ.എസ്‌

ആട്‌ ചമഞ്ഞാല്‍!!!!!!!!!!!

തിരക്ക്‌ പിടിച്ച്‌ ഓടികയറിയതാണ്‌ ബസ്സില്‍.വല്ലാത്ത കിതപ്പ്‌.ഭാഗ്യം!പിന്‍ സീറ്റുകളെല്ലാം കാലിയാണ്‌.ചാടി കയറി ഒരു സീറ്റിലിരുന്നു.കിതച്ച്‌ കൊണ്ട്‌ മുന്നിലോട്ടൊന്ന് നോക്കി.ഞാന്‍ അറിയാതൊന്ന് ഞെട്ടി.ഞെട്ടല്‍ നബര്‍ വണ്‍!!!. അതാ സ്‌ത്രീകളുടെ ഭാഗത്തൊരു അടിപൊളി വേഷമിട്ടൊരു പയ്യന്‍.നീല ട്ടയിറ്റ്‌ ജീന്‍സും ജുബ്ബ പോലള്ള ഷര്‍ട്ടുമാണ്‌വേഷം.അവന്‍ എന്നോട്‌ പുറം തിരിഞ്ഞ്‌,അടുത്തുള്ള പെണ്‍ കുട്ടിയുടെ ദേഹത്ത്‌ മുട്ടിയുരുമി നിന്ന് സംസാരിക്കുകയാണ്‌.ഇത്രയും ഒറ്റനോട്ടത്തില്‍നിന്ന് മനസ്സിലായി.എന്നാലും ഞാന്‍ അടിമുടി ഒന്ന് കൂടി ഒന്ന് നോക്കി.നീല ട്ടയിറ്റ്‌ ജീന്‍സും ജുബ്ബ പോലള്ള ഷര്‍ട്ടും ......ഷര്‍ട്ടും......പിന്നെ...പിന്നെ പിന്നില്‍ എന്തോ ഒന്ന്‌ കാണുന്നുണ്ട്‌.കണ്ണട എടുക്കാത്തത്‌ കാരണം കണ്ണ്‍ ക്ലച്ച്‌ പിടിക്കുന്നില്ലാ.....കറുത്ത...നീണ്ട....എന്തോ ഒന്ന്.മുടി.ഞെട്ടല്‍ നംബര്‍ ടൂ വിത്ത്‌ കണ്‍ഫ്യൂഷന്‍!!!."പട്‌കോ" ഗട്ടറില്‍ വീണ ബസ്സ്‌ ഒന്നടിയുലന്‍ഞ്ഞു.അതാ ഷോള്‍ടറില്‍ ഒരു ലേഡീസ്‌ ബാഗ്‌.ഇതിനിടയില്‍ ആ "പുള്ളികാരന്‍" ഒന്ന് മുഖം തിരിച്ചു.കണ്ണട ഇല്ലത്തത്‌ കാരണം ഞാന്‍ ആയാസപെട്ട്‌ ഞാന്‍ "പുള്ളികാരെന്റെ" മുഖാം നോക്കി.അത്‌ "പുള്ളികാരെനല്ലാ" "പുള്ളികാരിയാണെന്ന്"അപ്പോഴാണ്‌ മനസ്സിലായത്‌.ഞെട്ടല്‍ നംബര്‍ ത്രീ!!! അതും സ്കൂളിലേക്കുള്ള ബസ്സ്‌ യാത്രകളില്‍ സ്തിരമായി കാണാറുള്ള പാവം പിടിച്ച പെണ്‍കുട്ടി. സീറ്റില്‍ തളര്‍നിരുന്ന് ഞാന്‍ അറിയാതെ പറഞ്ഞ്‌ പോയി ആട്‌ ചമഞ്ഞാല്‍ ആനയാവും!.

മൂക്കീപൊടി

എന്റെ വാപ്പ സ്കൂളില്‍ പഠിക്കുന്ന കാലം.ആവശ്യത്തിനതികം ഹീറോയിസവും അതിനേകാള്‍ കൂടുതല്‍ കുരുത്ത കേടുമായി സ്കൂളില്‍ വിലസുന്ന കാലം.ഒരിക്കല്‍ സ്കൂളിലെ 'രൗദ്ര ഭീമ'നായ ഒരു മാഷിന്റെ ചോദ്യങ്ങള്‍ക്ക്‌ മുന്നില്‍ 'ബ....ബ....ബ' അടിച്ചു നിന്ന എന്റെ പിതാമഹനെ,മാഷ്‌ നാലെന്നും പൊട്ടിച്ചു.കാലം അങ്ങനെ ശാന്തമായി നീങ്ങി.പക്ഷെ നമ്മുടെ പിതാമഹന്‍ ഉള്ളില്‍ മാഷിനോടുള്ള ജ്വലിക്കുന്ന ദേഷ്യവും കടിച്ച്‌ പിടിച്ച്‌ പ്രതികാരത്തിനായി.
കാത്തിരിക്കുകയണ്‌.അന്നൊരുദിവസം ക്ലാസ്സങ്ങനെ സാധാരണ രീതിയില്‍ കഴിഞ്ഞു.ക്ലാസെടുത്ത ക്ഷീണം മാറ്റാന്‍ മാഷ്‌ മേശപ്പുറത്തിരുന്നിരുന്ന മൂകീപൊടിയുടെ കുപ്പി കൈയ്യിലെടുത്തു.ക്ലാസിലെ കുട്ടികള്‍ മുഴുവന്‍ ഒരു വെടികെട്ടിന്‌ കാതോര്‍ത്തിരിക്കുകയാണ്‌.പക്ഷെ കേട്ടതൊരലര്‍ച്ചയാണ്‌.മാഷ്‌ നിലവിളിച്ച്‌ കൊണ്ട്‌ ക്ലാസില്‍ നിന്ന് ഒരോട്ടമാണ്‌.ഒാടുന്ന മാഷിന്റെ കാര്‍ഗില്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളെല്ലം വിറക്കുന്നുണ്ട്‌.ഒന്നോഴിച്ച്‌ ആര്‍ക്കും ഒന്നും മനസ്സിലയില്ല(നമ്മുടെ പിതാമഹന്‍ എന്തോ ഒപ്പിച്ചു എന്നതൊഴിച്ച്‌).എല്ലാവരും കൂടി മാഷിനെ പൊക്കിയെടുത്ത്‌ വണ്ടിയിലെടുത്തിട്ട്‌ ആശുപത്രിയില്‍ കൊണ്ട്‌ പോയി.ഇതെല്ലം കഴിഞ്ഞപ്പോള്‍ ഹെഡ്‌ മാഷ്‌ കലിതുല്‍ള്ളി കൊണ്ട്‌വന്ന് ചോദിച്ചു;"ആരടാ മൂകീപൊടിയുടെ കുപ്പിക്കുള്ളില്‍ ഡസ്കീന്റെ പൊടി കെര്‍ണ്ടി നിറച്ചത്‌?".